Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mundamveli Flat

മു​ണ്ടം​വേ​ലി ഫ്ലാ​റ്റ് ക്ര​മ​ക്കേ​ട്: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

കൊ​ച്ചി: മു​ണ്ടം​വേ​ലി ഫ്ലാ​റ്റ് ക്ര​മ​ക്കേ​ടി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. മ​ന്ത്രി കെ.​എം. ഷാ​ജി ആ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ശു​പാ​ർ​ശ ന​ൽ​കി​യ​ത്. മു​ണ്ടം​വേ​ലി പി ​ആ​ൻ​ഡ് ടി ​ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ത് മു​ഹ​മ്മ​ദ് ഷി​യാ​സ് ആ​യി​രു​ന്നു.

മു​ണ്ടം​വേ​ലി ഫ്ലാ​റ്റ് പൊ​ളി​ച്ചു ക​ള​യ​ണ​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞി​രു​ന്ന​ത്. ലൈ​ഫ് മി​ഷ​ൻ വീ​ടു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നു​ള്ള അ​നാ​വ​ശ്യ​വും അ​വ്യ​ക്ത​വു​മാ​യ നീ​ക്ക​ങ്ങ​ളാ​ണ് കൊ​ച്ചി മു​ണ്ടം​വേ​ലി പി & ​ടി ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തിന്‍റെ നി​ർ​മാ​ണ അ​പാ​ക​ത​ക​ൾ​ക്ക് പി​ന്നി​ൽ.

പ്രീ ​എ​ഞ്ചി​നീ​യേ​ഡ് ബി​ൽ​ഡി​ൽ രീ​തി​യി​ൽ മു​ൻ​പ​രി​ച​യ​വു​മി​ല്ലാ​ത്ത ടി​ഡി​എ​ൽ​സി​ക്ക് ഒ​രു പ​രി​ശോ​ധ​ന​യു​മി​ല്ലാ​തെ​യാ​ണ് ജി​സി​ഡി​എ ക​രാ​ർ ന​ൽ​കി​യ​ത്. ആ​ധു​നി​ക രീ​തി​യി​ൽ ചെ​ല​വ് ചു​രു​ക്കി വേ​ഗ​ത്തി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ ലൈ​ഫ് മി​ഷ​നും സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി.

ക​രാ​ർ ക​മ്പ​നി​യു​ണ്ടാ​ക്കി​യ മാ​തൃ​ക പ​ണി​യാ​ൻ ക​മ്പ​നി​ക്ക് ശേ​ഷി​യു​ണ്ടോ എ​ന്ന് ത​ദ്ദേ​ശ​വ​കു​പ്പി​ന്റെ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി​യും പ​രി​ശോ​ധി​ച്ചി​രു​ന്നി​ല്ല.

Latest News

Corehub Up